Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : N.K. Premachandran

പ്രൊ​റേ​റ്റാ റ​ദ്ദാ​ക്കി​യ വി​ധി; എ​ല്ലാ​ പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും ബാ​ധ​ക​മാ​ക്ക​ണം: എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍

കൊ​​​ല്ലം: ഉ​​​യ​​​ര്‍​ന്ന വേ​​​ത​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പെ​​​ന്‍​ഷ​​​ന്‍ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​തി​​​ന് പ്രൊ​​​റേ​​​റ്റാ സം​​​വി​​​ധാ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ എം​​​പ്ലോ​​​യീ​​​സ് പ്രോ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​ന്‍റെ ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കി​​​യ പ​​​ഞ്ചാ​​​ബ് ആ​​​ന്‍​ഡ് ഹ​​​രി​​​യാ​​​ന ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​ധി രാ​​​ജ്യ​​​ത്തെ സ​​​മാ​​​ന സ്വ​​​ഭാ​​​വ​​​മു​​​ള​​​ള എ​​​ല്ലാ പെ​​​ന്‍​ഷ​​​ന്‍​കാ​​​ര്‍​ക്കും ബാ​​​ധ​​​ക​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ന്‍.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍ എം​​​പി കേ​​​ന്ദ്ര തൊ​​​ഴി​​​ല്‍ വ​​​കു​​​പ്പ് മ​​​ന്ത്രി​​​യോ​​​ടും, ഇ​​​പി​​​എ​​​ഫ് ക​​​മ്മീ​​​ഷ​​​ണ​​​റോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഉ​​​യ​​​ര്‍​ന്ന വേ​​​ത​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പെ​​​ന്‍​ഷ​​​ന്‍ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​ന് സു​​​പ്രീം​​​കോ​​​ട​​​തി ന​​​ല്‍​കി​​​യ വി​​​ധി​​​ന്യാ​​​യ​​​ത്തി​​​ന്‍റെ അ​​​ന്തഃ​​​സ​​​ത്ത​​​യ്ക്ക് വി​​​രു​​​ദ്ധ​​​മാ​​​യാ​​​ണ് എം​​​പ്ലോ​​​യീ​​​സ് പ്രൊ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​ന്‍ പ്രൊ​​​റേ​​​റ്റാ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി പെ​​​ന്‍​ഷ​​​ന്‍ വെ​​​ട്ടി​​​കു​​​റ​​​ച്ച​​​ത്. ഇ​​​തി​​​നെ​​​തി​​​രെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് പ​​​ഞ്ചാ​​​ബ് ആ​​​ന്‍​ഡ് ഹ​​​രി​​​യാ​​​ന ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​ന്യാ​​​യം.

എം​​​പ്ലോ​​​യീ​​​സ് പ്രൊ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് നി​​​യ​​​മ​​​ത്തി​​​നും ച​​​ട്ട​​​ത്തി​​​നും വി​​​രു​​​ദ്ധ​​​മാ​​​​യാ​​​ണ് പ്രൊ​​​റേ​​​റ്റാ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന ക​​​ണ്ടെ​​​ത്ത​​​ലി​​​ല്‍ പ്രൊ​​​റേ​​​റ്റാ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി കൊ​​​ണ്ടു​​​ള്ള ഇ​​​പി​​​എ​​​ഫ്ഒ​​​യു​​​ടെ സ​​​ര്‍​ക്കു​​​ല​​​റി​​​നെ കോ​​​ട​​​തി അ​​​സാ​​​ധു​​​വാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​രാ​​​യ പെ​​​ന്‍​ഷ​​​ന്‍​കാ​​​രെ വീ​​​ണ്ടും കോ​​​ട​​​തി​​​ക​​​യ​​​റ്റി ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ന്ന​​​ത് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നു വേ​​​ണ്ടി രൂ​​​പീ​​​ക​​​രി​​​ച്ച ഇ​​​പി​​​എ​​​ഫ്ഒ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന ത​​​ത്വ​​​ങ്ങ​​​ള്‍​ക്ക് വി​​​രു​​​ദ്ധ​​​മാ​​​ണ്. അ​​​തി​​​നാ​​​ല്‍ ഉ​​​യ​​​ര്‍​ന്ന വേ​​​ത​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പെ​​​ന്‍​ഷ​​​ന് അ​​​ര്‍​ഹ​​​ത​​​യു​​​ള​​​ള മു​​​ഴു​​​വ​​​ന്‍ പെ​​​ന്‍​ഷ​​​ന്‍​കാ​​​ര്‍​ക്കും പ്രൊ​​​റേ​​​റ്റാ ഒ​​​ഴി​​​വാ​​​ക്കി പെ​​​ന്‍​ഷ​​​ന്‍ പു​​​ന:​​​ക്ര​​​മീ​​​ക​​​രി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി പ്ര​​​കാ​​​രം പെ​​​ന്‍​ഷ​​​ന്‍ ന​​​ല്‍​കാ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന്്‍ എം​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

District News

അതിദാരിദ്ര്യമുക്ത മാമാങ്കം പാ​വ​ങ്ങ​ളു​ടെ അ​ന്നം മു​ട്ടി​ക്കും: എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍

കൊ​ല്ലം: ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം പാ​വ​ങ്ങ​ള്‍​ക്ക് നി​യ​മ​പ​ര​മാ​യി ല​ഭി​ക്കു​ന്ന അ​ന്ന​ത്തി​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന​താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത പ്ര​ഖ്യാ​പ​ന മാ​മാ​ങ്ക​മെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം ​പി ഒ​രു പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​തി​ദ​രി​ദ്ര​രാ​യ ജ​ന​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്ന വ​ഞ്ച​ന​യാ​ണി​ത്. ഇ​തി​നു ച​രി​ത്രം മാ​പ്പു​ത​രി​ല്ലെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം പാ​വ​ങ്ങ​ളി​ല്‍ പാ​വ​ങ്ങ​ളാ​യ അ​തി​ദ​രി​ദ്ര​രാ​യ ജ​ന​വി​ഭാ​ഗ​ത്തി​നാ​ണ് അ​ന്ത്യോ​ദ​യ അ​ന്ന യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​ത്.

നി​യ​മ വ്യ​വ​സ്ഥ​ക​ള്‍ പ്ര​കാ​രം പാ​വ​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍​ക്കു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന ന​ട​പി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടേ​ത്. പ്ര​തി​ദി​നം ര​ണ്ടു​നേ​ര​ത്തെ ആ​ഹാ​ര​ത്തി​ന് നി​വൃ​ത്തി​യി​ല്ലാ​ത്ത​തും ആ​ഹാ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ തു​ക ക​ണ്ടെ​ത്തു​വാ​ന്‍ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ മി​ല്ലാ​ത്ത​വ​രു​മാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​ര്‍. കേ​ര​ള​ത്തി​ല്‍ അ​ന്ത്യോ​ദ​യ അ​ന്ന യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം ആ​നു​കൂ​ല്യം കി​ട്ടു​വാ​ന്‍ അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍ ഇ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​മ്പോ​ള്‍ സൗ​ജ​ന്യ​മാ​യി ഭ​ക്ഷ്യ​ധാ​ന്യം ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​തി​ദ​രി​ദ്ര​രാ​യ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ അ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

അ​തി​ദ​രി​ദ്ര​രെ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള​ത്തി​ല്‍ അ​തി​ദ​രി​ദ്ര​രാ​യ ജ​ന​ങ്ങ​ളി​ല്ല എ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ശാ​സ്ത്രീ​യ​മാ​യ പ​ഠ​നം ന​ട​ത്തു​ക​യോ റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത പ്ര​ഖ്യാ​പ​നം ഈ​വ​ന്‍റു​ക​ളി​ലും പ​ര​സ്യ​ങ്ങ​ളി​ലും മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പാ​വ​ങ്ങ​ളു​ടെ അ​ന്നം മു​ട്ടി​ക്ക​രു​തെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം ​പി ആ​വ​ശ്യ​പ്പെ​ട്ടു.

District News

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ലോ​ഭ​ന ത​ന്ത്രം: എ​ൻ.കെ.പ്രേ​മച​ന്ദ്ര​ൻ

കൊ​ല്ലം: മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ലോ​ഭ​ന ത​ന്ത്രം മാ​ത്ര​മാ​ണെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി. പ​തി​നാ​യി​രം കോ​ടി രൂ​പ​യു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​വാ​നു​ള്ള പ​ണ​വും സ്പോ​ണ്‍​സ​ര്‍​മാ​രി​ല്‍ നി​ന്നാ​ണോ ക​ണ്ടെ​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. യുഡിഎ​ഫ് കു​റ്റ​വി​ചാ​ര​ണ യാ​ത്ര​യു​ടെ നാ​ലാം ദി​വ​സം ത​ങ്ക​ശേ​രി​യി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം ​പി.

ഭ​ര​ണം വി​ട്ടൊ​ഴി​യാ​ന്‍ മാ​സ​ങ്ങ​ള്‍ അ​വ​ശേ​ഷി​ക്ക​വേ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​വാ​നു​ള്ള ധ​ന​ശേ​ഷി സ​ര്‍​ക്കാ​രി​നി​ല്ല. പ​തി​നാ​യി​രം കോ​ടി​യു​ടെ ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച മു​ഖ്യ​മ​ന്ത്രി​യോ ധ​ന​മ​ന്ത്രി​യോ അ​തി​നു​ള്ള ധ​ന​സ​മാ​ഹ​ര​ണം ഏ​തു മാ​ര്‍​ഗ​ത്തി​ല്‍ നി​ന്നാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല. ഖ​ജ​നാ​വ് കാ​ലി​യാ​ണെ​ന്നും ദൈ​നം​ദി​ന ചെ​ല​വു​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും കാ​ണി​ച്ച് ക​ട​മെ​ടു​ക്കാ​നു​ള്ള പ​രി​ധി വ​ര്‍​ധി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നേ​യും സു​പ്രീം കോ​ട​തി​യേ​യും സ​മീ​പി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​വാ​നു​ള്ള ധ​നാ​ഗ​മ മാ​ർ​ഗം കൂ​ടി ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ള്‍​ക്കു​ള്ള തു​ക ബ​ഡ്ജ​റ്റി​ല്‍ നീ​ക്കി​വ​ച്ചി​ട്ടി​ല്ലെ​ന്നും എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

മ​ന്ത്രി​സ​ഭ​യെ ഇ​രു​ട്ട​ത്താ​ക്കി ര​ഹ​സ്യ​മാ​യി ക​രാ​റു​ക​ളി​ലും ധാ​ര​ണാ​പ​ത്ര​ത്തി​ലും ഒ​പ്പി​ടു​ന്ന സ​ര്‍​ക്കാ​ര്‍ നി​യ​മ​സ​ഭ​യു​ടെ അ​വ​കാ​ശ​ങ്ങ​ളേ​യും ലം​ഘി​ച്ചി​രി​ക്കു​ക​യാ​ണ്. നി​യ​മ​സ​ഭ​യി​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യാ​ലു​ണ്ടാ​കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യെ ഒ​ഴി​വാ​ക്കി​യെ ത​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള കു​റ്റ​വി​ചാ​ര​ണ യാ​ത്ര​യി​ല്‍ ജാ​ഥാം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ബി​ന്ദു​കൃ​ഷ്ണ, എ.​കെ. ഹ​ഫീ​സ്, നൗ​ഷാ​ദ് യൂ​നു​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ജാ​ഥ​യ്ക്ക് ത​ങ്ക​ശേ​രി ജം​ഗ്ഷ​ന്‍, മു​തി​ര​പ്പ​റ​മ്പ് ജം​ഗ്ഷ​ന്‍, രാ​മ​ന്‍​കു​ള​ങ്ങ​ര, കാ​വ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. ഡോ. ​ഉ​ദ​യ സു​കു​മാ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ സ​മ്മേ​ള​നം കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള കെ ​പിസിസി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം വി.​എ​സ്.ശി​വ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡിസിസി ​പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, യുഡിഎ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​സി. രാ​ജ​ന്‍, സൂ​ര​ജ് ര​വി, എം.​എ​സ്. ഗോ​പ​കു​മാ​ര്‍, തേ​വ​ള്ളി ആ​ര്‍. സു​നി​ല്‍, ഡി. ​ഗീ​താ​കൃ​ഷ്ണ​ന്‍, ഈ​ച്ചം​വീ​ട്ടി​ല്‍ ന​യാ​സ് മു​ഹ​മ്മ​ദ്, സു​ല്‍​ഫി​ക്ക​ര്‍ സ​ലാം, അ​ഡ്വ. വി​ഷ്ണു സു​നി​ല്‍ പ​ന്ത​ളം, എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കൃ​ഷ്ണ​വേ​ണി ശ​ര്‍​മ്മ, പ്ര​സാ​ദ് നാ​ണ​പ്പ​ന്‍, കോ​തേ​ത്ത് ഭാ​സു​ര​ന്‍, അ​ഡ്വ. കൈ​പ്പു​ഴ വി. ​റാം​മോ​ഹ​ന്‍, ശ്രീ​ദേ​വി, എ​സ്. അ​ല​ക്സാ​ണ്ട​ര്‍, എം.​എ​സ്. സി​ദ്ധി​ഖ്, സി​സ്റ്റ​സ് പ​യ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

District News

നഗരത്തിന്‍റെ വി​ക​സ​ന മു​ര​ടി​പ്പ് : കാ​ര​ണം ഇ​ട​തു​ഭ​ര​ണം: എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ

കൊ​ല്ലം: ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന മു​ര​ടി​പ്പി​നു കാ​ര​ണം ദീ​ര്‍​ഘ​കാ​ല​ത്തെ ഇ​ട​തു​ഭ​ര​ണ​മാ​ണെ​ന്നു എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി. പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്കു ല​ഭി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലും കോ​ര്‍​പ്പ​റേ​ഷ​നാ​യ കൊ​ല്ലം നി​വാ​സി​ക​ള്‍​ക്കു നി​ഷേ​ധി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യുഡിഎഫിന്‍റെ കു​റ്റ​വി​ചാ​ര​ണയാത്രയ്ക്ക് മാ​ട​ന്‍​ന​ട ജം​ഗ്ഷ​ന്‍, ഉ​ളി​യ​ക്കോ​വി​ല്‍, ആ​ശ്രാ​മം ഇ​എ​സ്ഐ ജം​ഗ്ഷ​ന്‍, ഹൈ​സ്കു​ള്‍ ജം​ഗ്ഷ​ന്‍, ആ​ണ്ടാ​മു​ക്കം, വാ​ടി ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ര്‍​പ്പ​റേ​ഷ​ന്‍ റോ​ഡു​ക​ളും കോ​ര്‍​പ്പ​റേ​ഷ​ന്‍റെ അ​ധീ​ന​ത​യി​ല്‍​വ​രു​ന്ന ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളും ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത വി​ധം ത​രം​താ​ഴ്ന്നി​രി​ക്കു​ന്നു. ജ​ന​കീ​യ​വി​ഷ​യ​ങ്ങ​ളി​ല്‍ മു​ഖം തി​രി​ഞ്ഞു​നി​ല്‍​ക്കു​ന്ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ജ​ന​ക്ഷേ​മ​ത്തേ​ക്കാ​ള്‍ ഏ​റെ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത് അ​ഴി​മ​തി​ക്കും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നു​മാ​ണ്. ദു​ര്‍​ഭ​ര​ണ​ത്തി​നെ​തി​രെ ജ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന ശ​ക്ത​മാ​യ താ​ക്കീ​താ​യി​രി​ക്കും കോ​ര്‍​പ്പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നും എം​പി പ​റ​ഞ്ഞു.

കു​റ്റ​വി​ചാ​ര​ണ യാ​ത്ര​യി​ല്‍ ജാ​ഥാം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ബി​ന്ദു​കൃ​ഷ്ണ, എ.​കെ. ഹ​ഫീ​സ്, നൗ​ഷാ​ദ്, യൂ​നു​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. പി.​വി അ​ശോ​ക് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എം. ന​സീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം പി​ണ​റാ​യി വി​ലാ​സം പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യാ​യി മാ​റി​യെ​ന്നു കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം.​ന​സീ​ര്‍ പ​റ​ഞ്ഞു.

Kerala

പൊ​റോ​ട്ട, ബീ​ഫ് പ​രാ​മ​ർ​ശം: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന് മ​റു​പ​ടി ന​ൽ​കി ര​ഹ്നാ ഫാ​ത്തി​മ

തി​രു​വ​ന​ന്ത​പു​രം: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​ക്ക് ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ മ​റു​പ​ടി ന​ൽ​കി ര​ഹ്നാ ഫാ​ത്തി​മ. ബി​ന്ദു അ​മ്മി​ണി​യും ര​ഹ്ന ഫാ​ത്തി​മ​യും ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​ത് ബീ​ഫും പൊ​റോ​ട്ട​യും ക​ഴി​ച്ചി​ട്ടാ​ണെ​ന്ന എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ ആ​രോ​പ​ണ​ത്തി​നാ​ണ് ര​ഹ്നാ ഫാ​ത്തി​മ ഫേ​സ്ബു​ക്കി​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്.

എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞ പ്ര​സ്താ​വ​ന​യി​ൽ യാ​തൊ​രു ക​ഴ​മ്പു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം സ്വ​യം സ​ങ്ക​ൽ​പ്പി​ച്ചെ​ടു​ത്ത പൊ​റോ​ട്ട നാ​ട​ക ക​ഥ​യാ​ണ് ബീ​ഫും പൊ​റോ​ട്ട​യും ഫാ​ത്തി​മ​യു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. സു​പ്രീം കോ​ട​തി വി​ധി​വ​ന്ന​ശേ​ഷം 2018 ഒ​ക്ടോ​ബ​ർ 19നാ​ണ് ഞാ​ൻ ശ​ബ​രി​മ​ല​യി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ബി​ന്ദു അ​മ്മി​ണി ചേ​ച്ചി ക​യ​റു​ന്ന​ത് 2019 ജ​നു​വ​രി ര​ണ്ടി​നാ​ണാ​ണ്.

2018 ന​വം​ബ​ർ 27ന് ​ഞാ​ൻ അ​റ​സ്റ്റി​ലാ​യി. ഡി​സം​ബ​ർ 14നു ​ഞാ​ൻ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ എ​ന്‍റെ ജാ​മ്യ വ്യ​വ​സ്ഥ​യി​ൽ പ​മ്പ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നും സ​മാ​ന​മാ​യ പ്ര​വ​ർ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്. ത​ന്മൂ​ലം ഞാ​ൻ ജ​നു​വ​രി ര​ണ്ടി​ന് പാ​ലാ പോ​യി​ട്ട് വീ​ടി​നു പു​റ​ത്തേ​ക്കു പോ​ലും ഇ​റ​ങ്ങി​യാ​ൽ ഇ​വി​ടു​ത്തെ ആ​ചാ​ര​സം​ര​ക്ഷ​ക​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് ഏ​തെ​ങ്കി​ലും ഒ​രു സ്ഥ​ല​ത്തു നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ല എ​ന്ന​ത് പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​ണ്.

Latest News

Corehub Up